വാഷിങ്ടൺ: യു.എസ് വിമാനങ്ങളിൽ സാംസങ് ഗ്യാലക്സി നോട്ട് 7 നിരോധിക്കുന്നു. 100ലധികം ഗ്യാലക്സി ഫോണുകൾ അമിതമായി ചൂടാവുകയും തിപിടിച്ച് ഉപഭോക്താക്കൾക്ക് പരിക്കേൽക്കുകയും ചെയ്ത സന്ദർഭത്തിലാണ് ഫോൺ നിരോധിക്കാൻ യു.എസ് ട്രാൻസ്പോർേട്ടഷൻ വിഭാഗം ഒരുങ്ങുന്നത്. ഇന്ന് ഉച്ചയോടുകൂടി തീരുമാനം നടപ്പിൽ വരുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

യാത്രക്കാർ ഇൗ ഫോണുകൾ കൊണ്ടുവരരുതെന്നും വിമാനത്തിൽ ചാർജ് ചെയ്യരുതെന്നും നേരത്തെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു. ഫോൺ നിരോധം യാത്രക്കാരിൽ ചിലർക്ക് ബുദ്ധിമുട്ടാകുമെന്ന് അറിയാമെന്നും വിമാനത്തിെൻറ സുരക്ഷക്ക് പരിഗണന നൽേകണ്ടത് അത്യവശ്യമാണെന്നതുകൊണ്ടാണ് ഇൗ തീരുമാനം കൈക്കൊണ്ടതെന്നുമാണ് ട്രാൻസ്പോർേട്ടഷൻ സെക്രട്ടറി അന്തോണി ഫോക്സ് പറഞ്ഞത്.

പൊട്ടിത്തെറി പ്രശ്നത്തെ തുടർന്ന് പുലിവാല് പിടിച്ച സാംസങ് കമ്പനി ഗ്യാലക്സി നോട്ട് ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടുകയും വിപണിയിൽ നിന്ന് ഇൗ  ബ്ല്രാൻറ് പിൻവലിക്കുമെന്നും അറിയിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here