തമ്പിച്ചാക്കോ ഫൊക്കാനയുടെ 2016-18 കാലയളവിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .

തമ്പിച്ചാക്കോ അമേരിക്കൻ മലയാളികൾ മറക്കാത്ത ഒരു പേര്. 1974 മുതൽ അമേരിക്കൻ മലയാളി സമൂഹത്തിൽ സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന രണ്ടു തവണ മത്സരിക്കുകയും ഒരുതവണ പ്രസിഡന്റ് പദം കയ്യിൽ വന്നു തിരിച്ചുപോകുകയും ചെയ്ത തമ്പിച്ചാക്കോ ഇത്തവണ ജയം ഉറപ്പിച്ചാണ് മത്സരരംഗത്ത് ഇറങ്ങിയെങ്കിലും സമവായ ശ്രമത്തിനൊടുവിൽ എതിർ സ്ഥാനാർഥി മാധവൻ ബി നായർ പിൻവാങ്ങിയതോടെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. തന്നെ ഫൊക്കാനയുടെ പ്രസിഡന്റാകാൻ സഹായിച്ച എല്ലാ ഫൊക്കാനാ അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ച.

എന്റെ ജീവിതം ഒരു തുറന്ന പുസ്തകം ആണ്, നിരവധി പദ്ധതികൾ മനസിൽ ഉണ്ട്  യുവാക്കളെ മുഖ്യ ധാരയിൽ കൊണ്ടുവരിക അവരെ ഫൊക്കാനയുടെ ഭാഗമാക്കുക. അമേരിക്കൻമലയാളികളുടെ സ്വത്തുവകകൾ നാട്ടിൽ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചരൃമാണ് ഇത്തരം കാര്യങ്ങൾ സർക്കാരുമായി ചർച്ച നടത്തുകയും വേണ്ട പരിഹാരംകാണുകയുകയും ചെയ്യണം അതിനായി ശ്രമിക്കണം അതിനായി ഒരു പ്രോജക്ട് തന്നെ ഉണ്ടാക്കണം.

വനിതകൾക്ക് വേണ്ട പ്രാതിനിധ്യം ഫൊക്കാനയിൽ കുറവാണ്. പുരുഷമേധാവിത്വം ഫൊക്കാനയിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായി സ്ത്രീകൾ ഫൊക്കാനയിൽ വരാതെ ആകും അങ്ങനെ ആ സംഘടനാ നാമമാത്രമായിത്തീരും. മുൻകാലങ്ങളിൽ അത് ഇങ്ങനെ അല്ലായിരുന്നു,സ്ത്രീകൾ വളരെ ആവേശത്തോടെ ആയിരുന്നു നമ്മുടെ പരിപാടികളെ കണ്ടത് ഇതിനൊക്കെ മാറ്റം വരാൻ ശ്രമിക്കും. ഫൊക്കാനാ കമ്മിറ്റി കൂടി വിശദമായ പദ്ധതികൾക്ക് രൂപം കൊടുക്കുമെന്ന് അദ്ദേഹം കേരളാ ടൈംസിനോട് പറഞ്ഞു

33 വർഷമായി ഫൊക്കാനയിൽ സജീവമാണ് തമ്പിച്ചാക്കോ. 1964 മുതൽ 74 വരെ സൈനിക സേവനം അനുഷ്ടിച്ച ശേഷം ആണ് 1974 ഇത് അമേരിക്കയിൽ എത്തുന്നത്. ഇവിടെ റിസേർവ് ഫെഡറലിൽ ജോലി ചെയ്തു. ഇപ്പോൾ റിട്ടയര്മെന്റ് ജീവിതം നയിക്കുന്നു. സംഘടനാപ്രവർത്തനത്തിനു ഏറെ സമയം ലഭിക്കും എന്നത് കൊണ്ടു തന്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കുവാനും പ്രവർത്തിക്കുവാനും അവസരം ലഭിക്കും. ചുറുചുറുക്കോടെ പ്രവർത്തിക്കുവാൻ കുടുംബം ഒപ്പമുണ്ട്. ഭാര്യ, മൂന്നു മക്കൾ, ഏക മകൻ ബോബി (ഫൊക്കാന സെക്രട്ടറി ആയിരുന്നു) രണ്ടു പെണ്മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here