കാനഡ കൺവൻഷനിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് വിവാദങ്ങൾക്കൊടുവിൽ മാറ്റിവയ്ക്കുകയും ഇപ്പോൾ ശുഭ പര്യവസായി ആയി നടന്നപ്പോൾ വാശിയേറിയ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് നില യിൽ താരങ്ങളായതു ജോയ് ഇട്ടനും ലീലാ മാരേട്ടും. ഏറ്റവും കൂടുതൽ ഭൂരി പക്ഷം ലഭിച്ചത് ഇവർക്കാണ്.

വോട്ടിംഗ് നില

ജനറൽ സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ്പിന് 69 വോട്ട്- ടോമി കോക്കാട്ടിന് 56 വോട്ട്. ഒരു വോട്ട് അസാധു.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് – ജോയി ഇട്ടന് 76 വോട്ട്- ജോസഫ് കുര്യപ്പുറത്തിന് 48 വോട്ട്- രണ്ട് വോട്ട് അസാധുവായി.

വൈസ് പ്രസിഡന്റ് -ജോസ് കാനാട്ട് 66 വോട്ട്- സണ്ണി ജോസഫിന് 59 വോട്ട്- ഒരു വോട്ട് അസാധു.

അസിസ്റ്റന്റ് സെക്രട്ടറി -ഡോ മാത്യു വര്‍ഗീസ് 66 വോട്ട്- ജോര്‍ജ് ഓലിക്കലിന് 57 വോട്ട്

ട്രഷററായി ഷാജി വർഗീസിനെയും , അസിസ്റ്റന്റ് ട്രഷററായി ഏബ്രഹാം കളത്തിലിനേയും തെരഞ്ഞെടുത്തു

ബോര്‍ഡ് ഓഫ് ട്രസ്റ്റി- ലീല മാരേട്ട് 70 വോട്ട്- രാജു സഖറിയ 54 വോട്ട്. 2 വോട്ട് അസാധു.

fok

LEAVE A REPLY

Please enter your comment!
Please enter your name here