കാനഡയിലെ അറിയപ്പെടുന്ന ബിസിനെസ്സ്കാരനും AM റബ്ബേഴ്സിന്റെ CEO യുമായ ജോ മാത്യു 1993 ൽ ആണ് കാനഡയിലേക്ക് ചേക്കേറിയത്. അതിന് മുൻപേ ഡൽഹി മലയാളി അസ്സോസ്സിയേഷനിലും
( DMA ) , കലാലയ രാക്ഷ്ട്രീയത്തിലും കൂടെ കടന്നു വന്ന ഇദ്ദേഹം കാനഡയിൽ എത്തിയപ്പോൾ മുതൽ ഹാമിൽട്ടൺ മലയാളി സമാജത്തിന്റ സജീവ പ്രവർത്തകനായി കടന്നുവരികയും സമാജത്തിന്റ സെക്രട്ടറി പദവി അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ബ്രാമ്റ്റൺ സ്പെക്കേഴ്സ് എന്ന വോളി ബോൾ ക്ലബ്ബിന്റെ സ്ഥാപക നേതാവും അതിന്റെ പ്രസിഡന്റും ആയിരുന്നു തങ്കച്ചൻ എന്ന് വിളിക്കുന്ന ജോ മാത്യു.

ബ്രാമ്റ്റൺ മലയാളി സമാജത്തിന്റ തുടക്കം മുതൽ അതിന്റെ കൂടെ നിന്ന് പ്രവർത്തിക്കുകയും, ബ്രാമ്റ്റൺ മലയാളി സമാജത്തിന്റ അമരക്കാരനായ ശ്രീ കുര്യൻ പ്രക്കാനത്തിന്റെ ഒപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുവാൻ മുൻ പന്തിയിൽ നിന്ന വ്യക്തി കൂടിയാണ് ശ്രീ ജോ മാത്യു.

കാനഡയിൽ അറുപത് വർഷത്തെ പാരമ്പര്യമുള്ള ടൊറന്റോ മലയാളി സമാജത്തിന്റ ( TMS ) സെക്രട്ടറിയായും, ട്രസ്റ്റി ബോർഡ്‌ ചെയർമാനായും, ഇപ്പോൾ ട്രസ്റ്റി ബോർഡ്‌ മെമ്പർ ആയിട്ടും ഇരിക്കുന്ന ശ്രീ ജോ മാത്യു കാനഡയിലുള്ള എല്ലാ മലയാളികൾക്കും പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ സംഘടനാ നേതൃ പാടവം അറിയാത്ത ഒരു മലയാളിയും കാനഡയിൽ ഇല്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. കൂടാതെ നാട്ടിലും, കാനഡയിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ ചാരിറ്റി സംഘടനകൾക്ക് കയ്യും മെയ്യും മറന്ന് അകമഴിഞ്ഞ് സഹായിക്കുന്ന ഒരു വ്യക്തിത്വമാണ് ജോ മാത്യു.

ഇപ്പോൾ ബ്രാംമ്റ്റൺ മലയാളി സമാജത്തിനെ പ്രതിനിധീകരിച്ച് അതിന്റെ പ്രസിഡന്റും സർവോപരി സമാജത്തിന്റ എല്ലാമെല്ലാമായ ശ്രീ കുര്യൻ പ്രക്കാനത്തിന്റെ  അനുഗ്രഹാശ്ശിസ്സുകളോടെ  ജോ മാത്യു ടീം കലാ ഷാഹി യുടെ പാനലിൽ കാനഡയിൽ നിന്നും മത്സരിക്കുന്നു.

കാനഡയിൽ നിന്ന് ജോ മാത്യു ( തങ്കച്ചൻ ) വിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന്  ഫൊക്കാന ടീം ലെഗസി പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ,  എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ ,  രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , തോമസ്  നൈനാൻ, രാജേഷ് വല്ലത്ത്‌ , വരുൺ നായർ , റെജി വര്ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ  ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ,യൂത്ത് റെപ്രെസെന്ററ്റീവ്
ആയ ക്രിസ്‌ല ലാൽ ,സ്നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു .