ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ മോദി നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയുമായി പാക്കിസ്ഥാന്‍. ഭീകരതയുടെ മാതൃത്വം പാക്കിസ്ഥാനാണെന്ന് മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ വിശേഷിപ്പിച്ചിരുന്നു. ഇതാണ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ‘കശ്മീരിലെ സംഭവങ്ങള്‍ മറച്ചുപിടിക്കാനാണ് മോദി ഇത്തരത്തില്‍ പ്രസ്ഥാവന നടത്തിയത്’. പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.

തീവ്രവാദത്തിനെതിരെ പോരാടാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനും തയാറാണെന്ന് സര്‍ത്താജ് പറഞ്ഞു. എന്നാല്‍ പാക്കിസ്ഥാനില്‍ ഇന്ത്യയുടെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനം നേരിട്ട് മനസിലാക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സംഘത്തെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ ബ്രിക്‌സ് ഉച്ചകോടിയ്ക്കുശേഷം അംഗരാജ്യങ്ങള്‍ ചേര്‍ന്ന് ഇറക്കിയ പ്രഖ്യാപനത്തില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം ഉള്‍പ്പെടുത്താന്‍ ഇന്ത്യ നടത്തിയ ശ്രമം പരാജയപ്പെട്ടു. ചൈനയുടെ നിലപാടുകളാണ് നീക്കത്തിന് തടസമായത്. ഇത്തരം സംഘടനകള്‍ ഇന്ത്യയെ മാത്രം ബാധിക്കുന്ന വിഷയമാണെന്നും മറ്റുരാജ്യങ്ങള്‍ക്ക് ഇതില്‍ കാര്യമില്ലെന്നുമുള്ള നിലപാടാണ് ചൈന സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here