1,000- 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക നടപടിയില്‍ വീണ്ടും നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. പഴയ നോട്ടു മാറ്റിയെടുക്കാവുന്നതിന്റെ പരിധി 2000 രൂപയാക്കി കുറച്ചുകൊണ്ടാണ് പുതിയ നിയന്ത്രണം നടപ്പിലാക്കിയത്.

ഒരേ ആളുകള്‍ വീണ്ടും വീണ്ടും നോട്ട് മാറാനായി എത്തുന്നതിനാല്‍ ക്യൂവില്‍ നില്‍ക്കുന്ന പലര്‍ക്കും കൗണ്ടറില്‍ എ്ത്താന്‍ കഴിയുന്നില്ലെന്നുള്ള പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം അക്കൗണ്ടുകള്‍ക്ക് പിന്‍വലിക്കുന്നവര്‍ക്ക് ഇത് ബാധകമല്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസം പറഞ്ഞു.

കമ്പോള കമ്മിറ്റികള്‍ക്ക് കീഴിലുള്ള കര്‍ഷകര്‍ക്ക് 50000 രൂപ പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്നും കര്‍ഷക വായ്പ്പകളുടേയും ഇന്‍ഷൂറന്‍സിന്റേയും തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 10000 രൂപ വരെ മുന്‍കൂര്‍ ശമ്പളം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here