സിറിയന്‍ വിഷയത്തില്‍ റഷ്യയുമായും ഇറാനുമായും സഖ്യത്തിലേര്‍പ്പെടുന്നതിനെതിരെ സൗദി അറേബ്യയുടെ മുന്നറിയിപ്പ്. മുന്‍ സഊദി ഇന്റലിജന്‍സ് മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസിഡറുമായ തുര്‍ക്കി അല്‍ ഫൈസല്‍ രാജ കുമാരനാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വാഷിംഗ്ടണില്‍ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 70 ആം വാര്‍ഷികത്തില്‍ പ്രസംഗിക്കമ്പോഴാണ് പുതിയ സഖ്യത്തിനു ട്രംപ് മുതിര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന വന്‍ വിപത്ത് ചൂണ്ടി കാണിച്ച് മുന്നറിയിപ്പു നല്‍കിയത്.

സിറിയന്‍ വിഷയത്തില്‍ റഷ്യയുമായും ഇറാനുമായും സഹകരിച്ചു നടത്തുന്ന ഏതു നീക്കവും വന്‍ ദുരന്തമായിരിക്കും ക്ഷണിച്ചു വരുത്തുക. ഇത്തരമൊരു സഖ്യം മേഖലയുടെ കൊടും നാശത്തിനുള്ള കൊടുംകാറ്റായി മാറും. മിഡില്‍ ഈസ്റ്റുമായി അമേരിക്കയുടെ സഖ്യം പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് പുതിയ പ്രസിഡന്റ് പരിശ്രമിക്കണം. സിറിയയില്‍ ബശാറുല്‍ അസദ് ഭരണകൂടം നടത്തുന്ന കാടത്തത്തിനെതിരെയും നെറികേടിനെതിരെയും നിലകൊള്ളുന്നതിനും അവരുടെ ഭീഷണി നേരിടുന്നതിനും സഊദിയടക്കം മധ്യ പൗരസ്ത്യ രാജ്യങ്ങളുമായി അമേരിക്ക ബന്ധം ഊഷ്മളമാക്കണം അദ്ദേഹം പറഞ്ഞു.

ആണവ കരാറില്‍ ഒപ്പുവെച്ച ഇറാന്‍ നാശത്തിനും മരണം പുല്‍കുന്നതിനും സിറിയയിലേക്ക് സൈനികരെയും പോരാളികളെയും കയറ്റി അയക്കുകയാണ്. പ്രസിഡന്റു പദവി ഏറ്റെടുക്കുന്നതിനു മുന്‍പ് മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുമായി സൗഹൃദം പങ്കുകൊള്ളാന്‍ ട്രംപ് സന്നദ്ധമാകണമെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here