മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പിണറായി വിജയന്‍. ഗീതാ ഗോപിനാഥ് എഴുതിയ ലേഖനത്തില്‍ മോദിയെ പ്രകീര്‍ത്തിക്കുന്ന ഭാഗമുണ്ടെന്നായിരുന്നു പ്രചാരണം. ലേഖനത്തില്‍ നരേന്ദ്ര മോദിയുടെ നോട്ട് നിരോധിക്കല്‍ ധീരമായ നടപടിയാണെന്നുള്ള വരികള്‍ അടര്‍ത്തിയെടുത്താണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഈ പ്രചാരണം തെറ്റിധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയിസ്ബുക്കിലാണ് മുഖ്യമന്ത്രി ഇക്കാര്യം കുറിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here