മലയാളത്തിന്‍റെ ഗായിക ഗായത്രി അശോകനും പ്രമുഖ സിത്താറിസ്റ്റുമായ പുര്‍ബയന്‍ ചാറ്റര്‍ജീയും വിവാഹിതരായി. തൃശൂരിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ പാരമ്പര്യ ആചാരപ്രകാരമായിരുന്നു വിവാഹം.
കൊല്‍ക്കത്ത സ്വദേശിയായ പുര്‍ബയാന്‍ ചാറ്റര്‍ജീ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും ആധുനിക സംഗീതവുമായി ഇഴചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ പ്രശസ്തനാണ്.ഗായത്രി സിനിമാ ഗാനങ്ങള്‍ക്കൊപ്പം വിവിധ പരസ്യഗാനങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. ഒപ്പം, കര്‍ണാടക-ഹിന്ദുസ്ഥാനി സംഗീതത്തിലും തന്‍റെ കഴിവ്ഗാ തെളിയിച്ചയാളാണ് ഗായത്രി.

ഇരുവരുടേയും രണ്ടാം വിവാഹമാണിത്.40കാരനായ ചാറ്റര്‍ജീ ഇതിനോടകം ലോകത്തെ വിവിധ വേദികളില്‍ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. 15 മത് വയസ്സില്‍ രാഷ്ട്രപതി അവാര്‍ഡിന് അര്‍ഹനായ അദ്ദേഹം തബല മാന്ത്രികനായ ഉസ്താദ് സാക്കിര്‍ ഹുസൈനും ഷങ്കര്‍ മഹാദേവനും മറ്റു പ്രമുഖര്‍ക്കുമൊപ്പം വേദി പങ്കിട്ട വ്യക്തികൂടിയാണ്.

ചാറ്റര്‍ജീയും ഗായത്രിയും ഒരുമിച്ച് ഇതിനോടകം നിരവധി വേദികളില്‍ പ്രകടനം അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീത മേഖലയിലെ മികച്ച സംഭാവനയ്ക്കും പ്രകടനത്തിനും എവി ബിര്‍ള അവാര്‍ഡും പുര്‍ബയന്‍ ചാറ്റര്‍ജി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here