മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തമിഴ്നാട് അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. തമിഴ്നാട്ടില്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്ന് ദ്രുതനടപടികള്‍ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ചെന്നെയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്.

കോയമ്പത്തൂരും സമീപപ്രദേശങ്ങളിലും പോലീസ് പെട്രോളിംഗ് ശക്തമാക്കി. ചെന്നെയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചെന്നെയില്‍ പ്രധാനഇടങ്ങളില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിക്കുന്നു എന്ന് സ്ഥിതീകരികാത്ത വാര്‍ത്തകളും പരക്കുന്നു.

അണ്ണാ യുണിവേര്‍സിറ്റി, മദ്രാസ്‌ യുണിവേര്‍സിറ്റി എന്നിവയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇത്.

ചെന്നെയിലെ തീയേറ്ററുകളില്‍ സിനിമാപ്രദര്‍ശനങ്ങള്‍ എല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്.സംസ്ഥാനത്തേക്ക് അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കുവാനുള്ള നടപടികള്‍ നടന്നു വരുന്നു. ഇത് സംബന്ധിച്ച കൂടിയാലോചന കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്ങും തമിഴ്നാട് ഗവര്‍ണറിന്റെ ചുമതലയുള്ള സി.വിദ്യാസാഗറും നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here