തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദായാഘാതമുണ്ടായെന്നു അപ്പോളോ ആശുപത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഹൃദായാഘാതത്തെ തുടര്‍ന്ന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന ജയലളിതയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ജയലളിതയ്ക്ക് മികച്ച ചികിത്സാസൗകര്യങ്ങള്‍ നല്‍കുന്നുണ്ട് എന്നും കുറിപ്പില്‍ പറയുന്നു. ഹൃദ്രോഗവിദഗ്ധര്‍ ഉള്‍പ്പെടെ ഉള്ള ടീം സജ്ജമാണ് എന്നും പറയുന്ന വാര്‍ത്താകുറിപ്പില്‍ പക്ഷെ മുഖ്യമന്ത്രിയുടെ നില തൃപ്തികരമാണ് എന്ന് പറയുന്നില്ല.

കഴിഞ്ഞ രണ്ടുമാസക്കാലമായി ചികിത്സയില്‍ ആയിരുന്ന ജയലളിതയുടെ ആരോഗ്യനിലയെ സംബന്ധിച്ചു ആശങ്ക പരത്തുന്ന വാര്‍ത്തകള്‍ മുന്‍പും പുറത്തുവന്നെങ്കിലും, പ്രതീക്ഷാജനകമല്ലാത്ത ഈ വാര്‍ത്താകുറിപ്പ് ഇപ്പോള്‍ തമിഴ്ജനത എങ്ങനെ നോക്കിക്കാണും എന്ന ആശങ്കയിലാണ് തമിഴ്നാട് സര്‍ക്കാര്‍.

സംസ്ഥാനമന്ത്രിമാരെല്ലാം തന്നെ അപ്പോളോയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്, ഒപ്പം പോലീസിന്‍റെ വന്‍സുരക്ഷാസന്നാഹവും ഇവിടെ നിലയുറപ്പിച്ചു കഴിഞ്ഞു. അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരും വാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്.

രാത്രി ഒമ്പതരയോടെയാണ് അപ്പോളോ ആശുപത്രിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്തക്കുറിപ്പ്‌ പുറത്തു വന്നത്. ഇന്ന് വൈകിട്ടാണ് ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തമിഴ്‌നാടിന്റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു ആശുപത്രിയിൽ എത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here