തിരുവനന്തപുരം∙ ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷനിലാണ് വിജയനെ ആദരിക്കുകയെന്നു ഫോമാ ഭാരവാഹികള്‍ പറഞ്ഞു.

നാടിന്റെ സമഗ്ര നന്മയ്‌ക്ക്‌ വേണ്ടി വിജയന്‍ നടപ്പിലാക്കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നു ഫോമ പത്രക്കുറിപ്പില്‍ അറിയിച്ചു. വിദ്യാര്‍ഥികളില്‍ നിയമബോധവും പൗരബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ ( എസ്‌.പി.സി പദ്ധതി), ലഹരി ഉപയോഗത്തിലും മോഷണശ്രമത്തിലും പെട്ട കുട്ടികുറ്റവാളികളെ ജീവിതത്തിലേക്ക്‌ മടക്കികൊണ്ടുവരാന്‍ ലക്ഷ്യമിട്ട്‌ രൂപംനല്‍കിയ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ. ആര്‍. സി) എന്നീ പദ്ധതികള്‍ നാടിന്റെ വിളക്കാകുകയായിരുന്നു.

അദ്ദേഹം നടപ്പിലാക്കിയ സ്റ്റുഡന്റ്‌ പൊലീസ്‌ പദ്ധതി മുമ്പ്‌ ദേശീയ തലത്തിലും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കോഴിക്കോട്‌ കമ്മീഷണറായിരിക്കെ 2012ല്‍ ആണ് `ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ എന്ന പദ്ധതിയ്‌ക്ക്‌ തുടക്കമിട്ടത്‌. പദ്ധതി വന്‍ വിജയമായതോടെ സംസ്ഥാനത്തെ മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

പ്രതിസന്ധികളില്‍ തളരാതെ വിജയത്തിന്റെ പടവുകള്‍ കയറാന്‍ കഠിനമായി അധ്വാനിച്ചു. പത്താം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നപ്പോള്‍ കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തി. പിന്നീട് മനക്കരുത്തിന്റെ പിന്‍ബലത്താല്‍ വിദ്യയുടെ പടികള്‍ ഓരോന്നായി കയറി ഐ.പി. എസ്‌ പദവിയിലുമെത്തി. ഈ വര്‍ഷം ഇന്ത്യയിലെ ജനപ്രിയ വ്യക്തിക്ക് നൽകുന്ന സിഎന്‍എന്‍ ഐബിഎന്‍ പുരസ്കാരത്തിനും വിജയന്‍ അര്‍ഹനായിരുന്നു. ലഡോ. എം. ബിനാ ഐ. എ. എസ്‌ ആണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: ആനന്ദൻ നിരവേൽ 954 675 3019, ഷാജി എഡ്വേർഡ് 917 439 0563, ജോയി ആന്തണി 954 328 5009, ഡോ: ജേക്കബ് തോമസ് 718 406 2541 www.fomaa.com

LEAVE A REPLY

Please enter your comment!
Please enter your name here