കുക്കുകൗണ്ടി (ഷിക്കാഗൊ): വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ വിവിയന്‍ മക്ക്‌ഗെ (31) പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

നവംബര്‍ 6 ചൊവ്വാഴ്ച 11.30 ന് മോഷണക്കേസില്‍ പിടിക്കപ്പെട്ട വിവിയനെ കോടതിയില്‍ ഹാജരാക്കാനായിരുന്ന കൊണ്ടുവന്നത്. കോര്‍ട്ട്‌റുമിന്റെ പുറകിലേക്ക് മാറിയ പ്രതി കൈയ്യില്‍ നിന്നും വിലക്ക് ഉരിഞ്ഞ് മാറ്റി താഴെ വെച്ചതിന് ശേഷമാണ് അപ്രത്യക്ഷമായത്. വെള്ളിയാഴ്ചയായിരുന്ന വിവിയനെ പിടികൂടി ജയിലില്‍ അടച്ചത്. കോടതിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.

വിവിയന്റെ കയ്യില്‍ മാരകായുധങ്ങളോ തോക്കോ ഇല്ലെന്നും . പൊതു ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഷെറിഫ് ഓഫിസ് അറിയിച്ചു. ഇവരുടെ പേരില്‍ മറ്റു കേസ്സുകള്‍ ഒന്നും ഇല്ലെന്നും എത്രയും വേഗം പിടികൂടാന്‍ കഴിയും എന്നാണ് പോലീസ് കരുതുന്നത്.

വളരെയധികം സുരക്ഷാ സന്നാഹമുള്ള കോടതിയില്‍ ഹാജരാക്കിയ പ്രതി എങ്ങനെ വിലങ്ങ് ഊരി രക്ഷപ്പെട്ടു എന്നതാണ് പോലീസിനെ കുഴക്കുന്ന വലിയ പ്രശ്‌നം.

LEAVE A REPLY

Please enter your comment!
Please enter your name here