പുതിയതായി പുറത്തിറക്കിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന പരാതിയില്‍ റിസര്‍വ് ബാങ്കിനോട് മുംബൈ ഹൈക്കോടതി വിശദീകരണമാവശ്യപ്പെട്ടു. ആറാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

പുതിയ നോട്ടുകളും നാണയങ്ങളും അന്ധര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അദ്ധ്യക്ഷയായ ഡിവിഷന്‍ ബഞ്ചാണ് കേന്ദ്ര ബാങ്കിനോട് വിശദീകരണം ചോദിച്ചത്.

അന്ധര്‍ക്ക് പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാനായി പ്രത്യേക സംവിധാനങ്ങള്‍ അവയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എബി സെക്രട്ടറി ജോക്കിം റാപോസ് കോടതിയെ സമീപിച്ചത്. മുമ്പ് പൂര്‍ണമായി കാഴ്ചയില്ലാത്തവര്‍ക്കും ഭാഗികമായി ഉള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് നോട്ടുകളും നാണയങ്ങളും നിര്‍മിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here