-കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തെ കലാരൂപങ്ങളിലൂടെ തങ്ങളുടെ സ്റ്റോറിൽ ഉൾച്ചേർത്തു.


-ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പാക്കേജുകൾ റീസൈക്കിൾ ചെയ്യാനും സംവിധാനം.

02 മെയ്, 2024: സുസ്ഥിരതയും പാരിസ്ഥിതിക ഉത്തരവാദിത്വവും ചേർത്ത് നിർത്തി ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ അവയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏറെ പ്രതിബദ്ധത കാണിക്കുന്ന അന്താരാഷ്ട്ര എത്തിക്കൽ ബ്യൂട്ടി ബ്രാൻഡ് ആണ് ദി ബോഡി ഷോപ്പ്.  പരിസ്ഥിതിയോട് മാത്രമല്ല ഈ കരുതൽ, തങ്ങളുടെ മലയാളി ഉപഭോക്താക്കളോട് ഏറെ ചേർന്ന് നിൽക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിൻറെ സാസ്കാരിക വൈവിധ്യങ്ങൾക്കും ചുമർചിത്രങ്ങളിലൂടെ ആദരവ് അർപ്പിക്കുകയാണ് ദി ബോഡി ഷോപ്പ്.

കൊച്ചിയിലെ ഫോറം മാളിലുള്ള ദി ബോഡി ഷോപ്പ് സ്റ്റോറാണ് ആണ് നിറച്ചാർത്താർന്ന കേരളത്തിന്റെ സാസ്കാരിക, പ്രകൃതി സൗന്ദര്യത്തെ വരയിലൂടെ ആഘോഷമാക്കിയിരിക്കുന്നത്. സ്റ്റോറിലെ ചുമർചിത്രം പ്രകൃതിയേയും സംസ്കാരത്തേയും പുണരുന്ന ശാക്തീകരിക്കപ്പെട്ട ഒരു ഗ്രാമീണ വനിതയെ വരച്ചു കാട്ടുന്നു. പ്രകൃതിദത്തമായ ചേരുവകകൾ ഉപയോഗിക്കുവാനുള്ള ദി ബോഡി ഷോപ്പിന്റെ പ്രതിബദ്ധതക്ക് അടിവരയിടുന്നു ഇത്. അറബിക്കടലിൽ തന്റെ കാല് നനച്ച് നില്ക്കുന്ന ഈ വനിതയുടെ ചിത്രം മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം ഉയർത്തി കാട്ടുന്നതോടൊപ്പം ദി ബോഡി ഷോപ്പിന്റെ സുസ്ഥിരതയോടുള്ള പ്രതിബദ്ധതയെ വിളിച്ചോതുകയും ചെയ്യുന്നു. പാരമ്പര്യം, പാരിസ്ഥിതിക ബോധം, സാമൂഹിക ഐക്യം എന്നിവ ഉടനീളം സമ്മേളിക്കുന്ന ഈ രൂപകൽപന ദി ബോഡി ഷോപ്പിന്റെ മൂല്യങ്ങളായ സുസ്ഥിരത, സാമൂഹിക ശാക്തീകരണം എന്നിവയുടെ മൂർത്തീരൂപമായി മാറുന്നു.

സ്റ്റോറുകൾ പാരിസ്ഥിതിക പ്രതിബദ്ധതയുടെ നേർകാഴ്ച

പാരിസ്ഥിതിക ബോധം സൃഷ്ടിക്കുന്ന സ്വന്തം മൂല്യങ്ങൾക്ക് അടിവരയിടുന്ന കാഴ്ചയാണ്  സ്റ്റോർ രൂപകല്പനയിൽ കാണാൻ ആവുന്നത്. മരവും പ്ലാസ്റ്റിക്കുകളും പുനരുപയോഗിച്ച് നിർമ്മിക്കപ്പെട്ട  ഫിക്സ്ചറുകൾ, അലൂമിനിയത്തിൽ  തീർത്ത മുൻവശം (കുറഞ്ഞ ഊർജ്ജ  ചെലവിൽ എക്കാലത്തും റീസൈക്കിൾ ചെയ്യാവുന്നവയാണ് അലൂമിനിയം) എന്നിവ സ്റ്റോർ നിർമ്മാണത്തിൽ കൈകൊണ്ട സുസ്ഥിര ശൈലിയെ ചൂണ്ടി കാണിക്കുന്നു. വർക്ക് ടോപ്പുകൾ പോലും 100% റീസൈക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചവയാണ്.

പ്രതിബദ്ധത ചുമരുകൾക്ക് ഉള്ളിൽ മാത്രമല്ല

ജനങ്ങൾക്കും പരിസ്ഥിതിക്കും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുക എന്ന ദി ബോഡി ഷോപ്പിന്റെ ലക്ഷ്യത്തെ പിൻപറ്റി കൊണ്ട് 2022 മുതൽ  വിവിധ സ്ഥലങ്ങളിലായി ആക്റ്റിവിസ്റ്റ് വർക്ക് ഷോപ്പ്  സ്റ്റോറുകൾ സജീവമായി അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ദി ബോഡി ഷോപ്പിന്റെ പാക്കേജിങ്ങിൽ  70%-ൽ അധികവും സമ്പൂർണ്ണമായും റീസൈക്കിൾ ചെയ്യാവുന്നവയാണ്. പ്രത്യേക രീതിയിലൽ രൂപം നല്കിയിരിക്കുന്ന ഇത്തരം സ്റ്റോറുകൾ വഴി ഉപഭോക്താക്കൾക്ക് ദി ബോഡി ഷോപ്പ് ഉൽപന്നങ്ങളുടെ പാക്കേജുകൾ റീസൈക്കിളിങ്ങ് ചെയ്യാൻ അവസരമൊരുക്കുന്നുണ്ട്. ഈ സംരംഭത്തിലൂടെ മലിനീകരണത്തിന് കരണമാകാതെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ഉല്പ്പന്നങ്ങൾ ഉപയോഗിക്കാനും അവയുടെ പാക്കേജിങ്ങ് റീസൈക്കിൾ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കഴിയുന്നു. അതിലൂടെ കൂടുതൽ സുസ്ഥിരമായ ജീവിത ശൈലി വളർത്തിയെടുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും കഴിയുന്നു.

നിലവിൽ രാജ്യ വ്യാപകമായി 200 സ്റ്റോറുകൾ ഉണ്ട് ദി ബോഡി ഷോപ്പിന്. ഓൺലൈൻ വ്യാപാരത്തിലൂടെ  1500-ൽ പരം നഗരങ്ങളിൽ സാന്നിധ്യമുണ്ട് അതൊടൊപ്പം തന്നെ വിപണിയിലെ എല്ലാ പ്രമുഖ റീറ്റെയ്‌ൽ വ്യാപാരികളുമായും അതിശക്തമായ പങ്കാളിത്തവും ഉണ്ട്.