തിരുവനന്തപുരം∙ ആനവേട്ടയുമായി ബന്ധപ്പെട്ട് ഒൻപതുപേരെ തിരുവനന്തപുരം, ബാലരാമപുരം എന്നിവിടങ്ങളിൽ നിന്ന് പിടികൂടി. ഇവരിൽ‍നിന്ന് ആനക്കൊമ്പുകളും ആനക്കൊമ്പുകൊണ്ട് നിർമിച്ച വിഗ്രഹങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇടമലയാർ, അതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങളിൽ നടത്തിയ ആനവേട്ടയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ചാക്ക, അമ്പലത്തറ, പേട്ട എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആനക്കൊമ്പ് ഉപയോഗിച്ച് ശിൽപങ്ങളും മാലയും നിർമിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇവരിൽ മൂന്നുപേരെ സംശയാസ്പദമായ സാഹചര്യത്തിൽ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, വനംവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ശക്തമായ പരിശോധനകളാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here