getNewsvvImages.php

നമ്മുടെ വിദ്യാഭാസ മന്ത്രി അബ്ദുറബ്‌ ഒരു പഞ്ച പാവമാണ്‌ .കണ്ടാല്‍ നല്ലൊരു മനുഷ്യന്‍ .പക്ഷെ ചെയ്‌തുകൂട്ടുന്നതോ മനുഷ്യന്‌ നിരക്കാത്ത പണിയും.സ്‌കൂള്‍ തുറന്നിട്ട്‌ രണ്ടുമാസം ആകുന്നു .കുട്ടികള്‍ക്ക്‌ ഉള്ള ഉള്ള പുസ്‌തകങ്ങള്‍ എവിടെ അച്ചടിക്കണം എന്ന്‌ തീരുമാനമായില്ല.അതിനിടയില്‍ റബ്‌ ഒരു ബുദ്ധി കണ്ടു പിടിച്ചു.കുട്ടികള്‍ ഓരോ ടാബ്‌ ലെറ്റ്‌ വാങ്ങുക .പുസ്‌തകം നെറ്റില്‍ നിന്നും ലോഡു ചെയ്‌തു വായിച്ചു പഠിക്കുക .ഉഗ്രന്‍ ഐഡിയ ..കലക്കി ..കലക്കി കടുക്‌ വറത്തു .മച്ചാ ഈ ബുദ്ധി കാഞ്ഞ ബുദ്ധി തന്നെ.കേരളത്തിലേ കുട്ടികളോടാ കളി .പ്രേമം സിനിമ ഇതുവരെ ലോഡു ചെയ്‌തു തീര്‍ന്നില്ല .പിന്നാ പുസ്‌തകം .ഒരു ഇന്റര്‍ നെറ്റും റ്റാബും ഉണ്ടെങ്കില്‍ എന്താകും കേരളത്തിലെ വിദ്യാലയങ്ങളിലെ അവസ്ഥ.സ്‌കൂളുകളില്‍ നിന്നും പിടികൂടുന്ന മൊബൈലുകളിലെ രതി ലീലകള്‍ കണ്ടു അന്തം വിട്ടു നില്‍ക്കുന്ന അധ്യാപകര്‍ക്കു മുന്‌പിലേക്കാണ്‌ ഈ ടാബ്‌ ലെറ്റ്‌ വരുന്നതെന്ന്‌ ഓര്‍ക്കണം .കഴിഞ്ഞില്ലേ കഥ .

പാഠപുസ്‌തകങ്ങള്‍ വൈകുന്നത്‌ ഈ വര്‍ഷം ആദ്യമല്ല. മുന്‍വര്‍ഷങ്ങളിലും പാഠപുസ്‌തകങ്ങള്‍ കിട്ടാന്‍ കാലതാമസം വന്നിട്ടുണ്ട്‌. അന്നൊന്നും ഇന്നത്തെയത്ര ബഹളവും വെപ്രാളവും കാണിച്ചുകണ്ടില്ല.എന്നാണ്‌ ലീഗന്മാര്‍ പറയുന്നത്‌.

കുറേ പുസ്‌തകങ്ങള്‍ കിട്ടി. കിട്ടിയ പുസ്‌തകങ്ങളുടെ എണ്ണവും കനവും നോക്കിയാലോ? ആരും അന്ധാളിച്ചുപോകും! വിദ്യാര്‍ഥികള്‍ ചുമക്കേണ്ടിവരുന്ന പുസ്‌തകഭാരം ലഘൂകരിക്കണമെന്നും സിലബസ്സിന്റെ ഗഹനത കുറയ്‌ക്കണമെന്നും വിദ്യാഭ്യാസവിചക്ഷണന്മാര്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയിട്ടു കാല മേറെയായി. ആ അഭിപ്രായം നടപ്പാകുന്നില്ല.

പുതിയതായി ലഭിക്കാനിരിക്കുന്ന പാഠപുസ്‌തകങ്ങളില്‍ ഉള്ളടക്കം ഇരുപതു ശതമാനംകൂടി കൂട്ടുകയാ ണെന്നാണു വാര്‍ത്ത.എന്തായാലും കുഞ്ഞുങ്ങളുടെ നടുവോടിയും .ഇതിനായിരിക്കും റബ്‌ ടാബ്‌ ലെറ്റിന്റെ കാര്യം എടുത്തിട്ടത്‌.കുട്ടികള്‍ക്ക്‌ സൗജന്യമായി ടാബ്‌ ലെറ്റുകള്‍ കൊടുക്കണമെങ്കില്‍ നല്ലൊരു കമ്പനിയുമായി കരാര്‍ വേണം.ഒന്നാമതെ അഴിമതിയില്‍ മുങ്ങി നില്‌ക്കുന്ന ചാണ്ടി സര്‍ക്കാര്‍ .ഒരു ടാബ്‌ ലെറ്റ്‌ കുംഭ കോണം കൂടി വന്നാല്‍ എന്ത്‌ രസമായിരിക്കും ..എന്തായാലും റാപ്‌ ലെറ്റിലെ തറയും പനയും പറയുമൊക്കെ നമുക്ക്‌ വേണോ.നമുക്കാ പഴയ കേരള പാടാവലി മതി.അതും പിടിച്ചുകൊണ്ട്‌ സ്‌കൂളിലേക്കു പോകുന്ന സുഖം ഒരു ടാബുലെറ്റിനും കിട്ടില്ല …

LEAVE A REPLY

Please enter your comment!
Please enter your name here