എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ നൽകിയ പരാതി പിൻവലിക്കുമെന്നു പ്രൻസിപ്പൽ എൻ ബീന. ചുവർ ചിത്രം വരച്ചതിനെതിരെ നൽകിയ പരാതിയാണ് പിൻവലിക്കുക. പ്രൻസിപ്പൽ പറഞ്ഞു. എന്നാൽ പൊതുമുതൽ നശിപ്പിച്ചതിനെതിരെ നൽകിയ പരാതിയിൽ മുന്നോട്ടുപോകുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

രാകേഷ് കൽമാഡി, നിതിൻ വിജയൻ, ആനന്ദ് ദിനേശ്, ജിതിൻ കുഞ്ഞുമോൻ, അർജ്ജുൻ ആനന്ദ്, മുഹമ്മദ് ഷിജാസ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ആറു പേരും ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളാണ്.

കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ചുവരിലെഴുതിയ ആറു വിദ്യാർത്ഥികളെയാണ് പ്രൻസിപ്പൽ നൽകിയ പരാതി പ്രകാരം പോലീസ് അറസ്റ്റുചെയ്തത്. എന്നാൽ അറസ്റ്റിനെ ന്യായീകരിച്ച് എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. നേരത്തെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഇവരെ സംഘടനയിൽനിന്നും പുറത്താക്കിയിരുന്നതായി യൂണിറ്റ് സെക്രട്ടറി വൈശാഖ് വ്യക്തമാക്കിയിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിനും ക്യാമ്പസിൽ നാശനഷ്ടം ഉണ്ടാക്കിയതിനാലുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നായിരുന്നു എസ്ഫ്ഐ വ്യക്തമാക്കിയത്.

അതേസമയം ക്യാമ്പസിൽ പോലീസിനെ പ്രവേശിപ്പിച്ചതിനെതിരെ എസ്എഫ്ഐ രംഗത്തെത്തിയിരുന്നു.പ്രിൻസിപ്പലിന്റെ പരാതിപ്രകാരം ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടത്തിയതിനുശേഷം മാത്രമെ നടപടി സ്വീകരിക്കുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here