ലയേര്‍സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് മൂത്തോന്‍.

നിവിന്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലെത്തുന്ന ചിത്രം വളരെ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് നിവിന്‍ തന്നെ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഗീതുവിനൊപ്പം ഭര്‍ത്താവും ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയും, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കുശ്യപും ചിത്രത്തിന്റെ അണിയറയില്‍ ഉണ്ടാകും.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ അനുരാഗ് കുശ്യപ് മലയാളത്തില്‍ അരങ്ങേറുകയാണ് എന്ന പ്രത്യകതയും ഇതിനുണ്ട്. ചിത്രത്തിന്റെ ഡയലോഗ് എഴുതാനാണ് അനുരാഗ് കുശ്യപ് എത്തുന്നത്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ കുശ്യപ് കൈകാര്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡ് സംവിധായകനായ ആനന്ദ് എല്‍ റായ്, അജയ് ജി റായ്, അലന്‍ മക്അലക്‌സ് എന്നിവര്‍ക്കൊപ്പം ഇറോസ് ഇന്റര്‍നാഷണലും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here