12 വയസുകാരിയായ വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പാളും മൂന്ന് അധ്യാപകരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ബീഹാറിലെ ജെന്‍ഹാബാദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

കാകോ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, ഷൗകത്ത് എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് സബ് ഡിവിഷണല്‍ പൊലിസ് ഓഫിസര്‍ പി.കെ ശ്രീവാസ്തവ പറഞ്ഞു.

സ്‌കൂളില്‍ തനിച്ചായിരുന്ന വിദ്യാര്‍ഥിനിയെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയത്. പൊലിസ് പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here