മോദി വോട്ട് ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണം നടത്തുന്നുവെന്നും, മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗം വളച്ചൊടിക്കുന്നുവെന്നും,തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. പത്രികയുടെ പകര്‍പ്പ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മോദിക്ക് അയച്ചുകൊടുക്കുമെന്നും ഒരുലക്ഷംപേര്‍ ഒപ്പിട്ട നിവേദനം തിരഞ്ഞെടുപ്പ് കമ്മിഷന്  കൈമാറുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പത്രികയിലില്ലാത്ത കാര്യംപറഞ്ഞ് വോട്ടിനായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുകയാണ്.  പത്രിക പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സമയം തേടി– കെസി പറഞ്ഞു.

രാജ്യത്തെ സമ്പത്തിന്റെ പ്രധാന അവകാശികൾ മുസ്‌ലിംകളാണെന്ന് മുൻപ് ഭരിച്ചവർ പറഞ്ഞിരുന്നത്, രാജ്യത്തിന്‍റെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്ക് നൽകണമോ എന്ന മോദിയുടെ ചോദ്യമാണ് വിവാദത്തിലായത്. അനധികൃത കുടിയേറ്റക്കാർക്ക് സമ്പത്ത് നൽകേണ്ടതുണ്ടോ എന്നും അദ്ദേഹം ഉന്നയിച്ചു. സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here