ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത് അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകന്റെ കഥാപാത്രമായാണ്.ആശാ ശരത്ത്, ദീപ്തി സതി എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആശാ ശരത്താണ്.

ഇടുക്കിക്കാരനായ മമ്മൂട്ടി കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.തന്റെ മുന്നിലിരിക്കുന്ന അധ്യാപകരെ കുട്ടികളായി കണ്ട് സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നൊരു കഥാപാത്രമാണിത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പോലും കൗതുകമുള്ള ഒന്നാണ്.ചിത്രത്തിന്റെ പേരിനൊപ്പം കഥാപാത്രത്തിന്റെ പേരും പുറത്തുവിടും.അതോടൊപ്പം തന്നെ ഈ കഥാപാത്രം മനോഹരമായി കഥ പറയാന്‍ ശേഷിയുള്ളൊരാളാണ്.

രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.മമ്മൂട്ടിയുടെ കഥാപാത്രത്തിനായി നിരവധി റഫറന്‍സുകള്‍ ഞാന്‍ എടുത്തിട്ടുണ്ടായിരുന്നു.എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ചില ആളുകളുടെ രീതികള്‍ കൊണ്ടാണ് ഈ കഥാപാത്രം വികസിപ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരാളാണ് ഈ കഥാപാത്രം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല’.രതീഷ് രവി പറഞ്ഞു.

ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എം.എസ്.എം. സിനിമയുടെ ബാനറില്‍ ബി. രാകേഷും മുഹമ്മദ് സലീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here