വെറുതെ ഇരുന്നാല്‍ പ്രായം കൂടും എന്ന് അറിയാമോ? കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്.

കൂടുതല്‍ സമയം ‘ഇരുന്ന് ജീവിക്കുന്ന’ 1500 സ്ത്രീകളെ തങ്ങള്‍ പഠനവിധേയമാക്കി എന്ന് ഗവേഷകര്‍ പറയുന്നു. ഒരു ദിവസം പത്ത് മണിക്കൂറില്‍ അധികം ഇരിക്കുന്ന ആളുകളെയാണ് ഈ ഗണത്തില്‍ കണക്കുക്കൂട്ടിയത്.

ഇങ്ങനെയുള്ളവര്‍ക്ക് ശരീരത്തിലെ കോശങ്ങളുടെ ജനികിത പ്രായം സാധാരണ പ്രായത്തിലും 8 വര്‍ഷം അധികമായിരിക്കും. അതായത് 70 വയസുള്ള ഒരു സ്ത്രീ പത്തു മണിക്കൂറില്‍ അധികവും ഇരുന്നു ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് എങ്കില്‍ അവരുടെ ശരീരകോശങ്ങളുടെ ലക്ഷണം 78 വയസുള്ളവരെ പോലെ ഉള്ളതായിരിക്കും. തത്വത്തില്‍ ആരോഗ്യം ക്ഷയിക്കും എന്ന് അര്‍ത്ഥം.

മുക്കാല്‍ മണിക്കൂര്‍ പോലും ശാരീരികമായ അദ്ധ്വാനം ഇല്ലതെയിരിക്കുന്നതും ഡിഎന്‍എയുടെ സംരക്ഷക കവചമായ ടെലൊമേയെര്സിന്റെ വളര്‍ച്ചയെ തടസപ്പെടുത്തും. ടെലൊമേയെര്സ് സാധാരണ പ്രായത്തിനാനുപാതികമായി ചുരുങ്ങാറുണ്ട് എങ്കിലും പുകവലി അമിതവണ്ണം എന്നിവയും ഇത് ചുരുങ്ങാന്‍ ഇടയാക്കുന്നു. ഇത് പില്‍ക്കാലത്ത് ഹൃദ്രോഗം, ഡയബറ്റിക്സ് അര്‍ബുദം എന്നിവയ്ക്കും വഴി തുറന്നേക്കാം.

ഒരു ദിവസം അരമണിക്കൂര്‍ എങ്കിലും നടക്കുന്നതും മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷികമാണ്.

വെറുതെ ഇരിക്കുന്നവരിലും ടെലൊമേയെര്സിന് ക്ഷതം സംഭവിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്. സ്ത്രീകളിലാണ് ഈ സര്‍വ്വേ ഇപ്പോള്‍ നടത്തിയിട്ടുള്ളത്. പുരുഷന്‍മാരുടെ കാര്യത്തിലും ഇതുതന്നെയാണോ സ്ഥിതി എന്നുള്ള സര്‍വേയും നടക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here