നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതല്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് ആദായ നികുതി വകുപ്പിന്റെ വിശദീകരണ നോട്ടീസ്. ഇ- മെയില്‍, മെസേജുകള്‍ വഴിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ആകെ 18 ലക്ഷം പേര്‍ അക്കൗണ്ടില്‍പ്പെടാത്ത പണം അടച്ചുവെന്നാണ് കണക്ക്.

സൂക്ഷ്മപരിശോധനയ്ക്കു വേണ്ടി 13 ലക്ഷം പേര്‍ക്ക് മെസേജ് അയച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാക്കിയുള്ളവര്‍ക്ക് വൈകാതെ മെസേജ് ലഭ്യമാവുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ടര്‍ ടാക്‌സ് മേധാവി സുഷീര്‍ ചന്ദ്ര പറഞ്ഞു.

18 അക്കൗണ്ടുകളിലായി 4.7 ലക്ഷം കോടി രൂപയാണ് അക്കൗണ്ടില്‍പ്പെടാത്ത നിലയിലായി നിക്ഷേപിച്ചിട്ടുള്ളത്. അതായത് അവരുടെ പ്രഖ്യാപിത വരുമാനത്തേക്കാള്‍ നിക്ഷേപിച്ച തുക അധികമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അഞ്ചുലക്ഷം രൂപയില്‍ അധികം നിക്ഷേപം നടത്തിയവരെയാണ് നിരീക്ഷിച്ചത്. വിശദീകരണം നല്‍കാന്‍ പത്തു ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here