പൃഥ്വിരാജ് വില്ലന്‍ കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രം ‘നാം ശബാന’യുടെ ട്രെയിലര്‍ പുറത്തിറക്കി.

അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. മനോജ് വാജ്‌പേയി, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്.

ശബാന ഖാന്‍ എന്ന സാധാരണ പെണ്‍കുട്ടി റോയുടെ ഏജന്റ് ആയി മാറുന്നതാണ് പ്രമേയം.

അയ്യ, ഔറങ്കസേബ് എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബാളിവുഡ് ചിത്രമാണിത്.

2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന. ശിവം നായര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം മാര്‍ച്ച് 31ന് തീയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here