“നേരം വെളുത്തു,
വരൂ, നമുക്ക് പോകാം മക്കളെ 
നമ്മുടെ കൂരയിലേക്ക്‌,
അമ്മക്ക് വൈകിട്ട് വരണമല്ലോ “
നിങ്ങൾ വിശ്രമിച്ചോളൂ
ഇന്ന് കറുത്തവാവാണല്ലോ”

അമ്പിളിയെയും 
നക്ഷത്ര കുഞ്ഞുങ്ങളെയും 
കൈ പിടിച്ചു ആ അമ്മ ,
രാത്രിയമ്മ 
പടിയിറങ്ങി 
മക്കളെ ഉറക്കി കിടത്തിയിട്ട് 
തിരിച്ചെത്തുമെന്ന 
പ്രതീക്ഷയിൽ .

LEAVE A REPLY

Please enter your comment!
Please enter your name here