കാഴ്ച പരിമിതരുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍. ബെംഗളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെ ഒമ്പതു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.

ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 57 റണ്‍സുമായി ബാദര്‍ മുനിര്‍ പാക് നിരയില്‍ ടോപ് സ്‌കോററായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അജയ് കുമാര്‍ റെഡ്ഡിയും പ്രകാശ ജയരാമയ്യയും മികച്ചുതുടക്കം നല്‍കി. പത്താം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യന്‍ സ്‌കോര്‍ 109ല്‍ എത്തി. പിന്നാലെ 43 റണ്‍സുമായി റെഡ്ഡി മടങ്ങിയെങ്കിലും ദുന്ന വെങ്കിടേഷിനൊപ്പം ജയരാമയ്യ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുകയായിരുന്നു.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച പ്രകാശ ജയരാമയ്യ 99 റണ്‍സുമായി പുറത്താകാതെനിന്നു.

– See more at: http://www.expresskerala.com/blindcricket-t20-world-cup.html#sthash.epmYpPHL.dpuf

LEAVE A REPLY

Please enter your comment!
Please enter your name here