അന്തരീക്ഷ മലിനീകരണം തടയുന്നതില്‍ പരാജയപ്പെട്ട അഞ്ചു രാഷ്ട്രങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്റെ അന്ത്യശാസന. ജര്‍മനി,ഫ്രാന്‍സ്,സ്‌പെയിന്‍,ഇറ്റലി,ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയത്.

റോഡ് ട്രാഫിക് മൂലം പുറന്തള്ളപ്പെടുന്ന നൈട്രജന്‍ ഡൈഓക്‌സൈഡ് വാതകം വലിയ മലനീകരണമാണ് ഈ രാജ്യങ്ങളിലുണ്ടാക്കുന്നത്. നാലു ലക്ഷം പേരാണ് ഓരോ വര്‍ഷവും യൂറോപ്യന്‍ യൂണിയനില്‍ അംഗമായ രാജ്യങ്ങളില്‍ നിന്നു അന്തരീക്ഷ മലിനീകരണം മൂലം മരണപ്പെടുന്നത്. ഈ അഞ്ചു രാഷ്ട്രങ്ങള്‍ മലിനീകരണം തടയുന്നതിന് രണ്ട് മാസത്തിനകം നടപടികളെടുത്തില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും യൂറോപ്യന്‍ യൂനിയന്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here