യുവനടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. മൃഗങ്ങളേക്കാള്‍ മോശമായ, ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ക്രിമിനലുകള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. അത്തരം മനസ്സുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കണം. എനിക്കവരെ മനുഷ്യര്‍ എന്നുപോലും വിളിക്കാനാവില്ലെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. ഇത്തരം സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാല്‍ മാത്രം പോര. കത്തിച്ച മെഴുകുതിരികളുമായി നടത്തുന്ന അനുകമ്പാ പ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി.

ഇനി ഇത്തരം ക്രൂരതകള്‍ ചെയ്യുന്നതിനെപ്പറ്റി ഒരാളും ചിന്തിക്കാന്‍പോലും ധൈര്യപ്പെടാത്തവിധം നിയമവ്യവസ്ഥ ശക്തമാണെന്ന് ഉറപ്പാക്കണം. ഈ വിഷമഘട്ടത്തില്‍ എന്റെ ഹൃദയം അവള്‍ക്കൊപ്പമുണ്ട്. നീതി ഒട്ടും വൈകാതിരിക്കട്ടെയെന്നും മോഹന്‍ലാല്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

It is most unfortunate to hear about this atrocity perpetrated on a Lady. Such acts should not only be condemned vehemently by one and all but exemplary punishment should be handed out to these criminals who are worse than animals so that it serves as a lesson to similar minded characters who I will not even term as humans.
It’s time we stop being candle holding and candle lighting sympathisers and ensure that the law of the land be strengthened in such ways that no body even dares contemplating such acts leave alone commit it. My heart goes out to her in this time of distress.
May justice be served without delay.

LEAVE A REPLY

Please enter your comment!
Please enter your name here