ദക്ഷിണ ചൈനാകടലിടുക്കു വിഷയവുമായി ബന്ധപ്പെട്ട ചൈനയുമായി ഏറ്റുമുട്ടാനുറച്ച് അമേരിക്ക.

തര്‍ക്കമേഖലയില്‍ കൂടി അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ പെട്രോളിങ് ആരംഭിച്ചു. യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന കപ്പലിനേയാണ് ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പെട്രോളിങ് ആരംഭിച്ചത്. വിഷയത്തില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ ചൈനിസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പുമായി വന്നതിന് പിന്നാലെയാണ് പടക്കപ്പല്‍ വിന്യാസം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മേഖലയില്‍ ചൈന നാവികാഭ്യാസം നടത്തിയത്. പ്രതിവര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുന്ന നാവിക പാതയാണ് ദക്ഷിണ ചൈനാ കടല്‍. ധാതു സമ്പുഷ്ടമായ ആ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

അവകാശ വാദത്തിന് പുറമെ ഇവിടെ കൃത്രിമ ദ്വീപ് നിര്‍മ്മിച്ച് സൈനിക താവളം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

തന്ത്രപ്രധാനമായ ഇവിടെ ബ്രൂണെ, മലേഷ്യ, ഫിലിപ്പിന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ അവകാശമുന്നയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here