അഖിലേഷും രാഹുലും കൈകോര്‍ത്തതോടെ മോദിയുടെ ചുണ്ടിലെ ചിരി മാഞ്ഞുവെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.യുപിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി 1200 കോടിരൂപയുടെ വായ്പയാണ് വിജയ് മല്യക്ക് നല്‍കിയത്. വിജയ് മല്യ എത്ര തൊഴിലവസരങ്ങളാണ് ഇന്ത്യക്ക് നല്‍കിയത്? യുപിയിലെ കൈത്തറി വ്യവസായത്തിന് മോദി ഈ തുക നല്‍കിയിരുന്നെങ്കില്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമായിരുന്നു.

കര്‍ഷകരുടെ കടങ്ങള്‍ ഉടന്‍ എഴുതിത്തള്ളണം.യുപിയില്‍ വിദ്വേഷം പടര്‍ത്താന്‍ മോദിയെ അനുവദിക്കില്ല. യുപിയില്‍ എസ്പികോണ്‍ഗ്രസ് സര്‍ക്കാരായിരിക്കും വിജയിക്കുക.

ആളുകളുടെ പണത്തെ വെറും കടലാസാക്കി മാറ്റുകയും ചിരിക്കുകയുമാണ് മോദി ചെയ്തത്. മാധ്യമങ്ങള്‍ അദ്ദേഹത്തെ ഭയക്കുന്നതിനാല്‍ ഇതിനെ വാനോളംപുകഴ്ത്തി.

ലോകത്തെ എല്ലാ ധനകാര്യ വിദഗ്ധരും മോദിയെ വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ നോട്ട് നിരോധനത്തെ പുകഴ്ത്തുകയായിരുന്നു എന്നും രാഹുല്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here