പ്രേക്ഷകലക്ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഓസ്‌കര്‍ ജേതാക്കളെ നാളെ അറിയാം.  ഒന്‍പതു ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ലാ ലാ ലാന്‍ഡ്, ലയണ്‍, ഫെന്‍സസ്, ഹാക്‌സോ റിഡ്ജ്, അറൈവല്‍, മാഞ്ചസ്റ്റര്‍ ബൈ ദ സീ, ഹെല്‍ ഓര്‍ ഹൈ വാട്ടര്‍, ഹിഡന്‍ ഫിഗേഴ്‌സ്, മൂണ്‍ലൈറ്റ് എന്നിവയാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങള്‍.

ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്തയിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ലാ ലാ ലാന്‍ഡിനാണ് ഓസ്‌കറില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ കഥപറഞ്ഞ ലയണിനും പുരസ്‌കാരത്തിന് സാധ്യതയുണ്ട്. ഈ ചിത്രത്തിന് ഇന്ത്യന്‍ വംശജനായ ദേവ് പട്ടേല്‍ ബാഫ്തയില്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത് പ്രമുഖ താരം റയാന്‍ ഗോസ്‌ലിങാണ്. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് റയാന്‍ ഗോസ്‌ലിങിനെ പരിഗണിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്തയിലും പുരസ്‌കാരം റയാനായിരുന്നു. സിറിയന്‍ യുദ്ധക്രൂരതയുടെ ദൃശ്യാവിഷ്‌കാരമായ വൈറ്റ്‌ഹെല്‍മറ്റ് ഡോക്യുമെന്ററിയും ഓസ്‌കര്‍ പരിഗണയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here