കാന്‍സസ് സിറ്റിയില്‍ വംശീയവിദ്വേഷത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ ശ്രീനിവാസ് കുചിഭോട്‌ലയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. അമേരിക്കന്‍ സമയം ബുധനാഴ്ച രാത്രിയാണ് ശ്രീനിവാസ് കൊല്ലപ്പെട്ടത്.

ശ്രീനിവാസിന്റെ അന്ത്യകര്‍മങ്ങള്‍ക്കുശേഷം അമേരിക്കയിലേക്കുതന്നെ തിരിച്ചുവരാനാണ് ഭാര്യ സുനൈന ദുമാലയുടെ തീരുമാനം. താന്‍ തെരഞ്ഞെടുക്കുന്ന ഏത് മേഖലയിലും വിജയിക്കണമെന്ന ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റുന്നതിനാണ് തിരിച്ചുവരുന്നതെന്ന് സുനൈന പറഞ്ഞു.

കാനാസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു . യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എസില്‍ തുടരുന്ന ആശങ്ക ഭര്‍ത്താവ് ശ്രീനിവാസിനോട് പങ്കുവച്ചിരുന്നു എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അതൊന്നും പേടിക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നല്ല ആളുകള്‍ക്ക് നല്ലകാര്യങ്ങളേ സംഭവിക്കൂ എന്നായിരുന്നു ശ്രീനിവാസിന്റെ വിശ്വാസം. ഇത്തരത്തില്‍ മരണം സംഭവിക്കുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകില്ലെന്നും ദുമാല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here