15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസിന നടപ്പില്‍ വരുത്താനാവാതിരുന്ന വികസനം 15 മാസം കൊണ്ട് തങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഫാലിലെ റാലിയിലാണ് നരേന്ദ്ര മോദിയുടെ വെല്ലുവിളി. വടക്ക്- കിഴക്കന്‍ ഇന്ത്യയുടെ വികസനം നടപ്പിലാകാതെ രാജ്യത്തിന്റെ വികസനം പൂര്‍ണമാവില്ലെന്നും മോദി പറഞ്ഞു.
15വര്‍ഷം കോണ്‍ഗ്രസ് നടത്തിയ അഴിമതി പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം താക്കീതു നല്‍കി.
സംസ്ഥാനത്ത് ദ്രുതഗതിയിലുള്ള വികസനം അദ്ദേഹം ഉറപ്പു നല്‍കി. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഒരിക്കലും സാമ്പത്തിക ഉപരോധം ഉണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014ല്‍ ഇതേ വേദിയില്‍ താന്‍ മുമ്പ് പ്രസംഗിച്ചപ്പോള്‍ മൈതാനത്തിന്റെ പകുതി ഭാഗത്ത് മാത്രമേ ആളുകളുണ്ടായിരുന്നുവുള്ളു. എന്നാല്‍ ഇന്ന് മൈതാനം നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു.
വാജ്‌പേയ് സര്‍ക്കാറാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. മൊറാര്‍ജി ദേശായിക്ക് ശേഷം താനാണ് എന്‍.ഇ.സി മീറ്റിങ്ങിനായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെത്തിയ പ്രധാനമന്ത്രിയെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here