മിനി ഇന്ത്യ എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രപരമായ ഇടപെടല്‍.

ഒറ്റക്ക് നിന്നാണ് മൃഗീയ മേധാവിത്വം ബിജെപി ഇവിടെ നേടിയെടുത്തിട്ടുള്ളത്.ജാതീയ സമവാക്യങ്ങളെ തകര്‍ത്തെറിഞ്ഞാണ് ഈ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. 403 അംഗ നിയമസഭയില്‍ ഇതിനോടകം തന്നെ 308 സീറ്റുകളില്‍ ബിജെപി വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.

സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ യുപിയെ ഇളക്കി മറിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലം അടക്കം ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിച്ചതോടെ അത് എന്‍ ഡി എ മുന്നണിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണിപ്പോള്‍.

പഞ്ചാബില്‍ ശിരോമണി അകാലിദള്‍ – ബി ജെ പി സഖ്യത്തിന് ഭരണം നഷ്ടപ്പെട്ടെങ്കിലും ഉത്തരാഖണ്ഡില്‍ ഭരണം പിടിക്കാന്‍ പറ്റിയതും ബി ജെ പി മുന്നണിക്ക് ആശ്വാസമായിട്ടുണ്ട്.

നോട്ട് അസാധുവാക്കല്‍ നടപടി ബിജെപിക്ക് തിരിച്ചടിയാവുമെന്ന പ്രചരണത്തിന്റെ മുനയൊടിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് ഉത്തരാഖണ്ഡും, സമാജ് വാദി – കോണ്‍ഗ്രസ്സ് സഖ്യത്തെ തറപറ്റിച്ച് യുപിയിലും ബി ജെ പി വന്‍ നേട്ടമാണുണ്ടാക്കിയത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വിജയമാണ് ഉത്തര്‍പ്രദേശിലേത്.

പ്രചരണ രംഗത്ത് രാഹുല്‍ ഗാന്ധി -അഖിലേഷ് യാദവ് സഖ്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയതെങ്കിലും വോട്ടെണ്ണിയപ്പോള്‍ അത് കാവിപ്പടയുടെ മുന്നേറ്റമായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here