2017-18 സീസണിനു മുന്നോടിയായുള്ള ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് പോരാട്ടത്തില്‍ എല്‍ക്ലാസ്സിക്കോ കാണാം. സീസണിനു മുന്നോടിയായി പ്രീ സീസണില്‍ നടക്കുന്ന വാര്‍ഷിക പോരാട്ടത്തിലാണു ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്നത്. വരുന്ന ജൂലൈ 29നു അമേരിക്കയിലെ മിയാമിയില്‍ വച്ചാണു ഇരുവരും ഏറ്റുമുട്ടുന്നത്. 35 വര്‍ഷത്തിനു ശേഷമാണു ഇരു പക്ഷവും പൊതു വേദിയില്‍ മത്സരിക്കാനിറങ്ങുന്നത്. എന്‍.എഫ്.എല്‍ ടീമായ മിയാമി ഡോല്‍ഫിന്‍സിന്റെ ഹോം ഗ്രൗണ്ടായ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണു പോരാട്ടം.
നേരത്തെ 1982ല്‍ വെനസ്വലയില്‍ വച്ചാണു പുറത്തെ വേദിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയത്. റയല്‍ 2009നു ശേഷം ആദ്യമായാണു അമേരിക്കയില്‍ പോരിനിറങ്ങുന്നത്. ബാഴ്‌സലോണ 2015ല്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി യു.എസ്.എയില്‍ കളിച്ചിരുന്നു. അമേരിക്കയില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി ഈയടുത്ത് ബാഴ്‌സലോണ ന്യൂയോര്‍ക്കില്‍ ഓഫിസും ചര്‍ലോട്ടില്‍ യൂത്ത് അക്കാദമിക്കും തുടക്കമിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here