സിറിയയിലെ യു.എസ് സൈന്യം ‘അതിക്രമി’കളെന്ന് പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്. രാജ്യത്ത് അതിക്രമിച്ചു കയറിയവരാണവര്‍. യു.എസ് സേനക്ക് സിറിയയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ബശ്ശാര്‍ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങളുടെ അനുമതിയില്ലാതെ രാജ്യത്തിനകത്തു പ്രവേശിക്കുന്ന ഏത് വിദേശ സൈന്യത്തെയും അതിക്രമിച്ചു കയറുന്നവരിലാണ് ഉള്‍പെടുത്തുക. അത് അമേരിക്കയോ തുര്‍ക്കിയോ മറാറാരെങ്കിലുമോ ആവട്ടെ. എല്ലായിടത്തും പരാജയപ്പെട്ടവരാണ് അമേരിക്ക. ഇറാഖില്‍ അവര്‍ക്ക് പരാജയമാണുണ്ടായത്. ഒടുവില്‍ അവിടുന്ന് അവര്‍ക്ക് സേനയെ പിന്‍വലിക്കേണ്ടി വന്നു. സൊമാലിയ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍ അങ്ങിനെ ഏത് രാജ്യമെടുത്താലും യു.എസിന്റെ ഗതി ഇതു തന്നെ. അദ്ദേഹം പറഞ്ഞു.
യു.എസ് എവിടെ ചെന്നാലും അവിടെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയുണ്ടാക്കും. എന്നിട്ട് തങ്ങളെന്തൊക്കെയോ ചെയ്‌തെന്നു വരുത്തി തീര്‍ക്കും. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും നശിപ്പിക്കുന്നതിലും യു.എസ് മുന്‍പന്തിയിലാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
സിറിയയില്‍ സഖ്യസേന പുതിയ നാനൂറ് സൈനിക വ്യൂഹത്തെ കൂടി വിന്യസിക്കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രഖ്യാപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here