രാജ്യം കടുത്ത ചൂടിലേക്കും ഉഷ്ണക്കാറ്റിലേക്കും നീങ്ങുന്നുവെന്ന മുന്നറിയിപ്പിനു പിന്നാലെ മഹാരാഷ്ട്രയില്‍ അഞ്ചുമരണം. സംസ്ഥാനത്ത് ചൂട് നാല്‍പത് ഡിഗ്രിക്കു മുകളില്‍ ഉയര്‍ന്നിരിക്കുകയാണ്.

വടക്കന്‍ ജില്ലകളിലും മധ്യ ജില്ലകളിലുമാണ് ചൂടിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ബിറ ജില്ലയില്‍ 46.5 ഡിഗ്രിയാണ് ചൂടെന്നും റിപ്പോര്‍ട്ടുണ്ട്.

43.4 ഡിഗ്രിയാണ് രാജസ്ഥാനിലെ ചൂട്. ഹരിയാനയില്‍ 42 ഡിഗ്രിയാണ് ചൂടനുഭവപ്പെടുന്നത്. ദിവസങ്ങള്‍ക്കു മഞ്ഞിന്റെ പിടിയിലായിരുന്ന ഹിമാചലിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ഏപ്രില്‍ ഒന്നു വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതിന് ശേഷം താപനിലയില്‍ ഒന്നോ രണ്ടോ ഡിഗ്രിയുടെ കുറവുണ്ടായേക്കാമെന്നും കേന്ദ്രം വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here