സിറിയയില്‍ യുദ്ധമേഖലയില്‍ നിന്നും ഒഴിപ്പിച്ച ജനങ്ങളുമായി പോവുകയായിരുന്ന ബസ്സുകള്‍ക്ക് നേരേ നടന്ന ആക്രമണം നിന്ദ്യമെന്ന് പോപ്. ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പോപ്. സിറിയയില്‍ ബസ്സുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദത്തിനെരേയും അഴിമതിക്കെതിരേയും അദ്ദേഹം സംസാരിച്ചു.

ലോകമെങ്ങുമുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കും അഭയാര്‍ഥികള്‍ക്കും തണലാവണമെന്നും പോപ് വിശ്വാസികളെ ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here