രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനിയായ വിപ്രൊ കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു. വാര്‍ഷിക ‘പ്രവൃത്തി നിര്‍ണ്ണയ’ത്തിന്റെ ഭാഗമായാണ് അറുനൂറോളം തൊഴിലാളികെ പിരിച്ചുവിടുന്നത്. രണ്ടായിരം തൊഴിലാളികളെ വരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്നും സൂചനയുണ്ട്.

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിപ്രോയ്ക്ക് 2016 ഡിസംബറിലെ കണക്കു പ്രകാരം 1.79 ലക്ഷം ജീവനക്കാരാണുള്ളത്. കര്‍ശനമായ പ്രവൃത്തി നിര്‍ണ്ണയമാണ് കമ്പനിയില്‍ നടക്കുന്നതെന്ന് വിപ്രോ അധികൃതര്‍ അറിയിച്ചു.

മൂല്യനിര്‍ണ്ണയം ചില തൊഴിലാളികളെ ഓരോ വര്‍ഷവും പിരിച്ചുവിടാന്‍ കാരണമാവും. ഓരോ വര്‍ഷവും മറ്റു വര്‍ഷത്തെ സംബന്ധിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും കമ്പനി വിശദീകരിക്കുന്നു. എന്നാല്‍ എത്ര പേരെയാണ് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കാന്‍ കമ്പനി തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here