ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ദക്ഷിണാഫ്രിക്കന്‍ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. ദക്ഷിണാഫ്രിക്കന്‍ ഭക്ഷണവും ഭക്ഷണ ശീലങ്ങളും പരിചയപ്പെടുത്തുന്നതിനുള്ള മേള ഗറാഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഖത്തറിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ പ്രൊഫ. ശിരീഷ് സോണി ഉദ്ഘാടനം ചെയ്തു. എംബസി ഉദ്യോഗസ്ഥര്‍, മറ്റു പ്രമുഖര്‍ സംബന്ധിച്ചു. 
2002 മുതല്‍ വിവിധ രാജ്യങ്ങളിലെ ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്നഫുഡ് ഫിയസ്റ്റയുടെ ഭാഗമായി ലുലു വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കന്‍ ഭക്ഷ്യ മേള സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം മേളയ്ക്ക് പ്രവാസികളില്‍ നിന്നും സ്വദേശികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഈ വര്‍ഷത്തെ മേള മെയ് 2 വരെ തുടരും. 
ദക്ഷിണാഫ്രിക്കന്‍ വിഭവങ്ങളും ഭക്ഷ്യോല്‍പ്പന്നങ്ങളുമാണ് പ്രധാനമായും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചകലക സാലഡ്, പാപ്, ബ്രായി ഉള്‍പ്പെടെയുള്ള ജനപ്രിയ വിഭവങ്ങള്‍ പ്രമുഖ ദക്ഷിണാഫ്രിക്കന്‍ ഷെഫ് ആണ് തയ്യാറാക്കുന്നത്. 
ദക്ഷിണാഫ്രിക്കന്‍ മാംസം, മാംസോല്‍പ്പന്നങ്ങള്‍, പഴ വര്‍ഗങ്ങള്‍, ഗ്രില്‍ഡ് ഫിഷ് പെറി പെറി, ചിക്കന്‍ കബാബ്, ലിബ്ബീസ് ഫ്രൂട്ട് കോക്ക്‌ടെയില്‍, പെപ്പാഡ്യൂ പിക്കിള്‍, നാന്‍ഡോസ് സോസ്, ഒറിക്‌സ് കോണ്ടിമെന്റ്,് ബോസ് ഐസ് ടീ തുടങ്ങി വ്യത്യസ്ത ഭക്ഷ്യോല്‍പ്പന്നങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here