അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ നൂറാം നാള്‍ പിന്നിടുമ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ തൊടുത്തു വിട്ടും സ്വയം പുകഴ്ത്തിയും ഡൊണാള്‍ഡ് ട്രംപ്.

താന്‍ അധികാരത്തിലേറിയതു മുതലുള്ള നാളുകള്‍ യു.എസിന്റെ ചരിത്രത്തിലെ സുവര്‍ണ ദിനങ്ങളാണെന്നാണ് ട്രംപിന്റെ വാദം. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി താന്‍ നടപ്പിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്ന ഇടത്തരക്കാരെ ഉയര്‍ത്തിക്കൊണ്ടു വന്നു. രാജ്യത്ത് നഷ്ടമായ തോഴിലവസരങ്ങള്‍ തിരിച്ചെത്തി. തുറന്നു കിടന്ന അതിര്‍ത്തികള്‍ നിയന്ത്രണ വിധേയമാക്കി. ഈ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ മറ്റാര്‍ക്കെങ്കിലും വേണ്ടിയല്ല- ട്രംപ് പറഞ്ഞു.

അതേ സമയം, രാജ്യത്തെ മാധ്യമങ്ങള്‍ക്കെതിരെ ട്രംപ് തുറന്നടിച്ചു. തന്റെ അധികാരത്തിനു നേരെ ഉയരുന്ന വിമര്‍ശനങ്ങളെ വ്യാജവാര്‍ത്തകളെന്നു വിശേഷിപ്പിച്ച പ്രസിഡന്റ് മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാനാണ് താനാഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. പെന്‍സില്‍വാനിയയില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here