കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയനീക്കം ദൗര്‍ഭാഗ്യകരമെന്ന് കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെഎം മാണി.

സിപിഎം പിന്തുണ സ്വീകരിച്ച വിഷയം പ്രാദേശിക നീക്കുപോക്കു മാത്രമാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിഞ്ഞെടുത്ത തീരുമാനമല്ല കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്.

മാര്‍കിസ്റ്റ് പാര്‍ട്ടിയോട് അസ്പൃശ്യതയില്ല. പ്രാദേശികമായി അവരുമായി തൊട്ടുപോയി എന്നത് വലിയ അപരാധമായി കാണേണ്ടതില്ല. അന്ധമായ വിരോധവും ആരോടുമല്ല. തെറ്റേത് ശരിയേത് എന്ന് വിവേചിച്ച് ശരിയുടെ ഭാഗത്ത് നില്‍ക്കും.

പിജെ ജോസഫിന്റെ നിലപാട്ങ്ങിയ തീരുമാനമാണ്. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ കൂട്ടുകെട്ടിലേക്ക് നീങ്ങുന്നതിന്റെ സൂചനയല്ല.

പാര്‍ട്ടി ജില്ലാ നേതൃത്വത്തെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും തള്ളിപ്പറയാന്‍ താന്‍ തയാറല്ലെന്നും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും മാണി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here