ന്യൂയോര്‍ക്ക്: മെയ് ആറിന് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നടക്കുന്ന ഫോമാ വിമന്‍സ് ഫോറം ഉദ്ഘാടനസമ്മേളനത്തോടനുബന്ധിച്ച് മലയാളി മങ്ക മത്സരം നടത്തുന്നു.

ഇരുപത്തിയഞ്ചുവയസ്സിനുമേല്‍ പ്രായമുള്ള വിവാഹിതരായ മലയാളി വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ടാലന്റ്, ബുദ്ധിശക്തി, സൗമ്പര്യം, വസ്ത്രധാരണം തുടങ്ങി നിരവധി തലങ്ങള്‍ വിലയിരുത്തിയാണ് വിജയിയെ നിര്‍ണ്ണയിക്കുന്നത്. മൂന്ന് റൗുകളിലായിട്ടാവും മത്സരം. നിഷ്പക്ഷരും വിദഗ്ദ്ധരുമായ മൂന്ന് ജഡ്ജിമാരുടെ ടീം ആണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാളെ ‘മലയാളി മങ്ക’യുടെ പട്ടം അണിയിക്കും. കൂടാതെ 500 ഡോളറിന്റെ കാഷ് പ്രൈസും ഉായിരിക്കും. രും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 350 ഡോളര്‍, 250 ഡോളര്‍ എന്നീ തുകകള്‍ കാഷ് അവാര്‍ഡ് ആയി ലഭിക്കും. കൂടാതെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹനസമ്മാനവും നല്‍കുന്നതായിരിക്കും.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനിതകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നു്. കൂടാതെ വിവിധകലാപരിപാടികളും അരങ്ങേറുന്നതാണ്.

ഫോമാ വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായര്‍ ആണ് ‘മലയാളി മങ്ക’യുടെ ചുക്കാന്‍ പിടിക്കുന്നത്. അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ കുസുമം ടൈറ്റസ്, സില്‍വിയ ഷാജി എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നു.

വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോര്‍ത്തിണക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന ഭാരവാഹികള്‍ അറിയിച്ചു.

FOMAA Women's Malayalee Manka

LEAVE A REPLY

Please enter your comment!
Please enter your name here