• ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് മേധാവി
  • ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും
  • സംസ്ഥാന പൊലിസ് മേധാവിയായി ടി.പി സെന്‍കുമാറിനെ പുനര്‍നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. സുപ്രിം കോടതി വിധിയുടെ പകര്‍പ്പ് വന്നതോടെ സെന്‍കുമാറിനെ പുനര്‍നിയമിച്ചു കൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവയ്ക്കുകയായിരുന്നു.

    നിലവില്‍ പൊലിസ് മേധാവിയായിട്ടുള്ള ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തു മാത്രം നിലനിര്‍ത്തും.

    എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ പൊലിസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനെതിരെ കോടതിയെ സമീപിച്ചാണ് സെന്‍കുമാര്‍ അനുകൂല വിധി വാങ്ങിച്ചത്. ഒടുവില്‍ സെന്‍കുമാറിനെ പുനര്‍നിയമിക്കാന്‍ ഏപ്രില്‍ 24 ന് സുപ്രിം കോടതി ഉത്തരവിട്ടെങ്കിലും വിധി ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.

    അതേസമയം, വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഇതോടെ സര്‍ക്കാരിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് വെള്ളിയാഴ്ച കോടതി മുന്നറിയിപ്പും നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here