കലയ്ക്ക് അതിരില്ല. കലയ്ക്കു അയിത്തവുമില്ല എന്ന യാഥാർത്ഥ്യവുമാണ് ദിലീപ് ഷോയുടെ വൻവിജയം വിളിച്ചോതുന്നത്.
പാരടിപ്പാട്ടിലൂടെ ശ്രദ്ദേയനായ നാദിർഷായുടെ സംവിവിധാനത്തിൽ ദിലീപ്,രമേശ് പിഷാരടി , ധർമ്മജൻ, യുസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂർ ജോർജ് തുടങ്ങി കോമഡിയുടെ രാജാക്കന്മാരുടെ പ്രകടനവും, കാവ്യാ മാധവന്റെയും, വൊഡാഫോൺ തകധിമിയിലൂടെ പ്രതിഭ തെളിയിച്ചവരും വിജയികളായവരും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും, മലയാളത്തിന്റെ സ്വന്തം ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ദിലീപ് ഷോ. ടിക്കറ്റെടുത്തു മുന്ന് മണിക്കൂർ ഷോ കാണാൻ എത്തുന്നവർക്ക് കൂടുതൽ സമയവും ചിരിക്കാൻ ആണ് ദിലീപും സംഘവും തയാറാകുന്നത്.
കുഞ്ചൻ പഠിപ്പിച്ച ചിരിയുടെ പാരമ്പര്യം മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. അപ്പോൾ ചാക്യാരേയും കുഞ്ചനേയും ഒന്നുപോലെ കാണാൻ പഠിച്ച മലയാളിക്ക് ദിലീപ് എന്നോ മറ്റാരെന്നോ വ്യത്യാസം കലയിൽ ഉണ്ടാവില്ല. മലയാളിയുടെ കലാസ്വാദനത്തിന്റെ മഹത്വം അതാണ് ദിലീപ് ഷോയുടെ വിജയത്തിന്റെ രഹസ്യം !
ദിലീപ് ഷോ മലയാളത്തിന്റെ പുതു പുത്തൻ താരങ്ങളുമായി അമേരിക്കൻ വേദികളിൽ നിറഞ്ഞാടുന്നു. അമേരിക്കൻ മലയാളികളുടെ പൂർണ്ണ പിന്തുണയോടെ ……