ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കാണെന്ന് ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി.

പാര്‍ട്ടി അധ്യക്ഷ എന്ന നിലയില്‍ നേട്ടങ്ങള്‍ക്കൊപ്പം തന്നെ കോട്ടങ്ങള്‍ക്കും സോണിയയ്ക്ക് ഉത്തരവാദിത്തമുണ്ട്.

ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ആവശ്യമായ രാഷ്ട്രീയ നിലപാട് എടുക്കണം. പുതിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പൂര്‍ണമായും പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണം. ഉപാധ്യക്ഷന്‍ എന്ന നിലയില്‍ പരിമിതികളുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ കോട്ടങ്ങളില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലന്നും സഞ്ജീവ റെഡ്ഡി അറിയിച്ചു.

രാഹുല്‍ഗാന്ധിയുടെ യഥാര്‍ഥ വ്യക്തി പ്രഭാവം തിരിച്ചറിയുക പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു വരുമ്പോഴായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here