എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ സിനിമയിലെ കടവത്തൊരു തോണി’ എന്ന് തുടങ്ങുന്ന രണ്ടാമത്തെ പാട്ടും വൈറലാവുന്നു.

അജീഷ് ദാസന്‍ രചിച്ച ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് ലീല എല്‍.ഗിരിക്കുട്ടനും ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കുമാണ്.

മ്യൂസിക് 247 പുറത്തിറക്കിയ ഈ ഗാനം ഒരു ദിവസത്തിനുള്ളില്‍ തന്നെ 4 ലക്ഷത്തിലധികം വ്യൂസും 8,900 ലൈക്കുകളുമായി യൂ ട്യൂബില്‍ തരംഗമായിരിക്കുകയാണ്.

ജയറാമിന്റെ മകന്‍ കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ മീര ജാസ്മിനും കുഞ്ചാക്കോ ബോബനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിലെ ആദ്യത്തെ ഗാനമായ ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന് വന്‍ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here