വാഹന നിര്‍മാണരംഗത്തും വിമാന നിര്‍മാണ രംഗത്തും സമ്പൂര്‍ണ സഹകരണത്തിനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. റഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറില്‍ ഒപ്പുവച്ചത്.

ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം അതിന്റെ വളര്‍ച്ചയിലാണെന്ന് ഉച്ചകോടിക്കു ശേഷം റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ പറഞ്ഞു.

എന്നും ഇന്ത്യയും റഷ്യയും പരസ്പരം സഹകരണത്തിന്റെ പാതയിലാണ്. ഇത്തവണയും അതിനു മാറ്റമൊന്നും വന്നിട്ടില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താന്‍ ഉച്ചകോടിക്കു കഴിഞ്ഞുവെന്നും പുടിന്‍ പറഞ്ഞു.

ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് ഇത്തവണ വേദിയായത് സെന്റ് പീറ്റേഴ്‌സ് ബെര്‍ഗിലെ കോണ്‍സ്റ്റന്റിന്‍ കൊട്ടാരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here