ഉത്തര്‍പ്രദേശില്‍ സൈനിക ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. തന്റെ ഔദ്യോഗിക വസതിയിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. മേജര്‍ ഗുജ്‌റീത് സിങ് ബാലി (45) ആണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. സഹറാന്‍പൂരിലെ റിമൗണ്ഡ് ട്രെയിനിങ് അക്കാദമിയില്‍ അടുത്തിടെയാണ് ഇദ്ദേഹം ജോയിന്‍ ചെയ്തത്.

ജമ്മു സ്വദേശിയായ ഇദ്ദേഹം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here